കോണ്‍ഗ്രസ് എം എല്‍ എ ആശ പട്ടേല്‍ പാര്‍ട്ടി വിട്ടു
എംഎല്‍എ സ്ഥാനവും ആശ രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് നല്‍കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കുറ്റപ്പെടുത്തി.

ഗുജറാത്ത്: കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഉന്‍ജയിലെ കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ പാര്‍ട്ടി വിട്ടു. എംഎല്‍എ സ്ഥാനവും ആശ രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് നല്‍കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കുറ്റപ്പെടുത്തി.
മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം നല്‍കാന്‍ പ്രധാനമന്ത്രി ഉത്തരവ് ഇറക്കിയപ്പോള്‍ കോണ്‍ഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കുകയാണ് ചെയ്തതെന്ന് ആശ പട്ടേല്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനമുള്‍പ്പടെയുള്ള പദവികളും രാജിവയ്ക്കുന്നതായി ആശ പട്ടേല്‍ അറിയിച്ചു. മോദിയുടെ ജന്‍മസ്ഥലത്ത് ബിജെപി സിറ്റിങ് എംഎല്‍എ ആയിരുന്ന നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ് ആശ പട്ടേല്‍ തോല്‍പിച്ചത്.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT