Kerala

സംഘര്‍ഷം: മാന്ദാമംഗലം പള്ളി അടച്ചുപൂട്ടി; വിശ്വാസികളെ ഒഴിപ്പിച്ചു

പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേയ്ക്ക് പോയി. പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗങ്ങളും മടങ്ങി. ഇതിനുശേഷം നാലുമണിയോടെ പള്ളിയുടെ മുന്‍വശത്തെ വാതിലാണ് താഴിട്ടുപൂട്ടിയത്. ഇരുവിഭാഗങ്ങളും പള്ളിയില്‍നിന്ന് മടങ്ങിയതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിരിക്കുകയാണ്. എങ്കിലും സമാധാനാന്തരീക്ഷമുണ്ടാവാതെ ഇനി തല്‍ക്കാലം പള്ളി തുറക്കേണ്ടെന്നാണ് ജില്ലാ കലക്ടറുടെ തീരുമാനം.

സംഘര്‍ഷം: മാന്ദാമംഗലം പള്ളി അടച്ചുപൂട്ടി; വിശ്വാസികളെ ഒഴിപ്പിച്ചു
X

തൃശൂര്‍: ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചുപൂട്ടി. പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേയ്ക്ക് പോയി. പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗങ്ങളും മടങ്ങി. ഇതിനുശേഷം നാലുമണിയോടെ പള്ളിയുടെ മുന്‍വശത്തെ വാതിലാണ് താഴിട്ടുപൂട്ടിയത്. ഇരുവിഭാഗങ്ങളും പള്ളിയില്‍നിന്ന് മടങ്ങിയതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിരിക്കുകയാണ്. എങ്കിലും സമാധാനാന്തരീക്ഷമുണ്ടാവാതെ ഇനി തല്‍ക്കാലം പള്ളി തുറക്കേണ്ടെന്നാണ് ജില്ലാ കലക്ടറുടെ തീരുമാനം.

വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ 120 ഓളം പേര്‍ക്കെതിരേ കേസെടുക്കുകയും 30 ഓളം പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. അതുകൊണ്ട് അറസ്റ്റ് ഒഴിവാക്കാന്‍ പള്ളിയുടെ പിന്‍വാതില്‍ വഴിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേക്ക് പോയത്.

സ്ത്രീകളടക്കം നൂറോളം വിശ്വാസികളാണ് പള്ളിയില്‍ മൂന്നുദിവസമായി കുത്തിയിരിപ്പ് നടത്തിയിരുന്നത്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുമായി ഓര്‍ത്തഡോക്‌സ് - യാക്കോബായ വിഭാഗം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കലക്ടര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ഈ ചര്‍ച്ചയിലാണ് അടിയന്തരമായി പള്ളിയില്‍നിന്ന് ഇരുവിഭാഗവും ഒഴിയണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്നും സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും നേരത്തെ തന്നെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it