Kerala

കെ എം ബഷീറിൻ്റെ അപകടമരണം: അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

പോലിസിന്റെ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുകയാണ്. ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്യും. അന്വേഷണത്തിൽ വീഴ്ച്ചവരുത്തിയ എസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

കെ എം ബഷീറിൻ്റെ അപകടമരണം: അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിൻ്റെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി. പഴുതില്ലാത്ത അന്വേഷണത്തിലൂടെ കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി യുണ്ടാകും. പോലിസിന്റെ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുകയാണ്. ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്യും. അന്വേഷണത്തിൽ വീഴ്ച്ചവരുത്തിയ എസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസിന്റെ അന്വേഷണത്തിൽ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. അത്തരത്തിൽ ഇടപെടുന്നവർക്കെതിരേ കർശന നടപടിയുണ്ടാവും. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള മരുന്ന് കഴിച്ചോയെന്നും അന്വേഷിക്കും. ശ്രീറാമിന്റെ കാര്യത്തില്‍ തെറ്റായ കാര്യം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് സർക്കാർ ആലോചിക്കുന്നു. തൊഴിൽ ചെയ്യുന്നതിനിടെ അപകടത്തിൽ പെടുന്ന മാധ്യമപ്രവർത്തകർക്ക് സഹായം ഉറപ്പാക്കാനും ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it