Environment

രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം 'മോശം' നിലയില്‍

രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം മോശം നിലയില്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തില്‍ രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ആകെ വായു ഗുണനിലവാര സൂചിക (എക്യുഐ) 203 ആയി ഉയര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) പുറത്തിറക്കിയ 'സമീര്‍' ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് നഗരത്തിലെ 19 നിരീക്ഷണ സ്‌റ്റേഷനുകളില്‍ വായു ഗുണനിലവാരം 'മോശം' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.

സിപിസിബി വര്‍ഗ്ഗീകരണം പ്രകാരം 0 മുതല്‍ 50 വരെയുള്ള എക്യുഐ 'നല്ലത്', 51 മുതല്‍ 100 വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതമായത്', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് വിഭാഗീകരിച്ചിരിക്കുന്നത്.

സ്‌റ്റേഷന്‍ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം പാലം മേഖലയില്‍ ഏറ്റവും കുറഞ്ഞ താപനില 13.4 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. ഇത് സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറഞ്ഞതാണ്. ലോധി റോഡില്‍ കുറഞ്ഞ താപനില 13.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു, സാധാരണതാപനിലയില്‍ നിന്ന് 2.2 ഡിഗ്രി കുറവ്. റിഡ്ജ് സ്‌റ്റേഷനില്‍ 13.3 ഡിഗ്രിയും അയനഗറില്‍ 13.6 ഡിഗ്രിയും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തി. അതേസമയം, നഗരത്തിലെ പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസിന് സമീപം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വായു ഗുണനിലവാരത്തിലെ ഇടിവ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.

Next Story

RELATED STORIES

Share it