Latest News

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്ന പരാതി: ഭോജ്പുരി യൂട്യൂബറും ഹാസ്യനടനുമായ മണി മിരാജിന് ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്ന പരാതി: ഭോജ്പുരി യൂട്യൂബറും ഹാസ്യനടനുമായ മണി മിരാജിന് ജാമ്യം
X

അലഹബാദ്: ഭോജ്പുരി യൂട്യൂബറും ഹാസ്യനടനുമായ മണി മിരാജ് എന്ന രാംദി മിരാജ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കക്ഷികള്‍ തമ്മിലുള്ള പരസ്പര ഒത്തുതീര്‍പ്പ് പരിഗണിച്ചാണ് ജാമ്യം. ജസ്റ്റിസ് ഗൗതം ചൗധരിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് ഖോഡ പോലിസ് സ്റ്റേഷനില്‍ മിറാജിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. 2025 ഒക്ടോബര്‍ 6 മുതല്‍ അദ്ദേഹം ജയിലിലായിരുന്നു.

ജയില്‍ മോചിതനായതിനു ശേഷം, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹം കഴിക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞു. വിവാഹത്തിനായി ഇരു കക്ഷികളും 'വിട്ടുവീഴ്ച'യില്‍ ഏര്‍പ്പെട്ടതിനാല്‍, അപേക്ഷകനെ ജാമ്യത്തില്‍ വിട്ടയക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നിരുന്നാലും, പ്രതി ചെയ്ത കുറ്റകൃത്യങ്ങള്‍ ഗുരുതര സ്വഭാവമുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ ജാമ്യത്തില്‍ വിടരുതെന്ന് അഡീഷണല്‍ ഗവണ്‍മെന്റ് അഭിഭാഷകന്‍ വാദിച്ചു.

Next Story

RELATED STORIES

Share it