Latest News

'തിരിച്ച് പോ, ഇന്ത്യന്‍ നായേ'; ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് വംശീയാധിക്ഷേപം

തിരിച്ച് പോ, ഇന്ത്യന്‍ നായേ; ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് വംശീയാധിക്ഷേപം
X

ഗില്ലോങ്: ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴിസിന് വംശീയാധിക്ഷേപം. സിങ് എന്നായാളാണ് അതിക്രൂര മര്‍ദ്ദനത്തിനും വംശീയാധിക്ഷേപത്തിനും ഇരയായത്. ജിമ്മില്‍ പോയി തിരികെ വരുമ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബില്‍ നിന്നുള്ള ഹര്‍മന്‍പ്രീത് സിങാണ് ആക്രമണത്തിനിരയായത്.

ജിമ്മിന് പുറത്തുവച്ച് സിങിനെ കുറച്ചാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇന്ത്യന്‍ നായേ, എന്നു വിളിച്ചായിരുന്നു അധിക്ഷേപം. നീ എവിടെ നിന്നു വന്നോ അങ്ങോട്ടുതന്നെ തിരിച്ചു പോകാനും അവര്‍ സിങിനോട് ആവശ്യപ്പെട്ടു. ആക്രമി സിങിനെ മുഖത്ത് തലകൊണ്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിങിന്റെ മൂക്കിന് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ മറ്റു താമസക്കാരാണ് സിങിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം.

സംഭവം തന്നെ വല്ലാതെ തളര്‍ത്തിയെന്നും തനിക്ക് തിരിച്ചു പോകാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ആദ്യത്തേതല്ലെന്നും സിങ് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it