Kerala

കേന്ദ്രസര്‍ക്കാരിനെതിരേ എതിര്‍പ്പുയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമുയര്‍ത്തി ഭീഷണിപ്പെടുത്തുന്നു: സിപിഎം

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇാ മാസം 9ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ജനകീയ പ്രതിഷേധം നടത്തും.

കേന്ദ്രസര്‍ക്കാരിനെതിരേ എതിര്‍പ്പുയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമുയര്‍ത്തി ഭീഷണിപ്പെടുത്തുന്നു: സിപിഎം
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേ എതിര്‍പ്പുയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഎം. കൊവിഡ് മഹാമാരി മറയാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായി ശക്തമായ പ്രതിഷേധമുയരണം. തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി ദുരിതത്തില്‍ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ക്കുമേല്‍ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. കടലും ആകാശവും മണ്ണുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രം. പാര്‍ലമെന്റില്‍ പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സിപിഎം സംസസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇാ മാസം 9ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ജനകീയ പ്രതിഷേധം നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ജനകീയ പ്രതിഷേധത്തിനാണ് സിപിഎം ക്രേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത്.

Next Story

RELATED STORIES

Share it