Kerala

വിദേശത്ത് നിന്നും എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ് (27) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി.ഒരാഴ്ച മുന്‍പ് ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിയ താജു തോമസ് എന്നയാളെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.

വിദേശത്ത് നിന്നും എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി: വിദേശത്ത് നിന്നും എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പോലിസ് പിടിയിലായി.കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ് (27) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി.ഒരാഴ്ച മുന്‍പ് ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിയ താജു തോമസ് എന്നയാളെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.

സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും പോലിസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തില്‍ നിന്നും വെളിവാകുന്നത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ താജു തോമസിനെ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

താജു തോമസിനെ പിന്നീട് പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ നിന്നും കണ്ടെത്തിയിരുന്നു.നിരവധി കേസുകളിലെ പ്രതികളാണ് പിടികൂടിയ വരിലേറെയും. ഇവര്‍ കാത്തു നിന്ന യഥാര്‍ഥ ആളെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉള്‍പ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. ആലുവ ഡിവൈഎസ്പി റ്റി എസ് സിനോജ്, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ റ്റി ശശികുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it