ഒമ്പത് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം
പുല്‍വാമയില്‍ സൈനികര്‍ക്കു നേരേയുണ്ടായ അക്രമത്തെ മന്ത്രിസഭായോഗം അപലപിച്ചു

തിരുവനന്തപുരം: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ യോഗം പങ്കുചേര്‍ന്നു. ഭീകരപ്രവര്‍ത്തനങ്ങളെ കരുത്തോടെ നേരിടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കുന്നതിനും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആക്രമണത്തില്‍ മരിച്ച വയനാട് സ്വദേശി വി വി വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കും.വസന്തകുമാറിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുന്ന വെറ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കും.ഭാര്യയ്ക്ക് സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കും. മാതാവിന് 10 ലക്ഷം രൂപ അനുവദിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കും. കൊട്ടിയൂര്‍ റെയിഞ്ചിന്റെ പരിധിയിലുള്ള നരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജു അഞ്ചാനിക്കലിന്റെ വിധവ കത്രീനയ്ക്ക് ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ പാര്‍ട്ടൈം സ്വീപ്പറുടെ തസ്തികയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു.
താഴെപ്പറയുന്ന ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാനും തീരുമാനിച്ചു
1. 2018ലെ കേരള സര്‍വ്വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ഓര്‍ഡിനന്‍സ്.
2. 2018ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ്.
3.2018ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസും (മാനേജ്‌മെന്റും ഭരണനിര്‍വഹണവും ഏറ്റെടുക്കല്‍) ഓര്‍ഡിനന്‍സ്.
4. 2018ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്.
5. 2018ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഓര്‍ഡിനന്‍സ്.
6. 2018ലെ മദ്രാസ് ഹിന്ദുമതധര്‍മ്മ എന്‍ഡോവ്‌മെന്റുകള്‍ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.
7. കേരള പ്രിന്‍വെന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്റ് പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ്, 2019.
8. 2019ലെ കേരള പോലിസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
9. 2019ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓര്‍ഡിനന്‍സ്.
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT