ബിജെപി യോഗത്തിനെതിരേ പേട്ടയിലും കടകളടച്ച് പ്രതിഷേധം

തിരുവനന്തപുരത്ത് കല്ലറ, ഭരതന്നൂര്‍, പോത്തന്‍കോട് എന്നിവിടങ്ങളിലും വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.

ബിജെപി യോഗത്തിനെതിരേ പേട്ടയിലും കടകളടച്ച് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പേട്ടയില്‍ ബിജെപി സംഘടിപ്പിച്ച യോഗവും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹിഷ്‌കരിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് പേട്ട ജങ്ഷനില്‍ സംഘടിപ്പിച്ച യോഗത്തിനെതിരേയായിരുന്നു പ്രതിഷേധം. വൈകിട്ട് അഞ്ചോടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു.

വി ടി രമയായിരുന്നു ഉദ്ഘാടക. പുതിയ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന് സ്വീകരണവും സംഘടിപ്പിച്ചിരുന്നു. കടകളടച്ച് പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരേ വി വി രാജേഷിന്റെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി. തിരുവനന്തപുരത്ത് കല്ലറ, ഭരതന്നൂര്‍, പോത്തന്‍കോട് എന്നിവിടങ്ങളിലും വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.
RELATED STORIES

Share it
Top