ലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ട് ആരോപണം സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

ലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കള്ളവോട്ടിനെ മുസ്‌ലിം ലീഗ് ഒരിക്കലും അംഗീകരിക്കില്ലെന്നും ചെയ്തിട്ടുണ്ടെങ്കില്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ട് ആരോപണം സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം നടത്തിയ കള്ളവോട്ട് മറച്ചുവയ്ക്കാനാണ് ലീഗിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍പെട്ട പിലാത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നിരുന്നത്. ഇതിനു പിന്നാലെയാണ് കാസര്‍കോട് മണ്ഡലത്തില്‍പെട്ട കല്ല്യാശ്ശേരിയില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടത്. ഇരുസംഭവങ്ങളിലും മൂന്നുവീതം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിനിടെ, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലും ലീഗുകാര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്്ടര്‍ കഴിഞ്ഞ ദിവസം തെളിവെടുത്തിട്ടുണ്ട്. ഇവിടെയും കള്ളവോട്ട് സ്ഥിരീകരിച്ചതായാണു സൂചന. ഇരുമുന്നണികളും കള്ളവോട്ട് ആരോപണത്തില്‍പെട്ടതോടെ നിയമനടപടികളും തുടങ്ങിയിട്ടുണ്ട്.
RELATED STORIES

Share it
Top