Kerala

നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചു

ബൈക്ക് യാത്രികരായ ചോറ്റാനിക്കര സ്വദേശി ശ്യാം സുനില്‍ (23), കാക്കനാട് സ്വദേശിനി ശ്രാവണി (19) എന്നിവരാണ് മരിച്ചത്.കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ കരട്ടെ വാളകത്തിനു സമീപമാണ് അപകടമുണ്ടായത്

നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചു
X

കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവും യുവതിയും മരിച്ചു. ബൈക്ക് യാത്രികരായ ചോറ്റാനിക്കര സ്വദേശി ശ്യാം സുനില്‍ (23), കാക്കനാട് സ്വദേശിനി ശ്രാവണി (19) എന്നിവരാണ് മരിച്ചത്.കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ കരട്ടെ വാളകത്തിനു സമീപമാണ് അപകടമുണ്ടായത്.ഇന്ന് പുലര്‍ച്ചെ അഞ്ചോടെ നടക്കാനിറങ്ങിയ തദ്ദേശവാസികളാണ് ഇരുവരുടേയും മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടത്. അപകടത്തിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മണിക്കൂറോളം ഇരുവരും റോഡില്‍ കിടന്നതായാണ് സംശയിക്കുന്നത്.

മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു രണ്ട് ടോറസുകളില്‍ ഒന്നിന്റെ പിന്നില്‍ ബൈക്ക് ഇടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പുലര്‍ച്ചെ ആയിരുന്നതിനാല്‍ ഇതുവഴി കാര്യമായ വാഹന സഞ്ചാരവും ഉണ്ടായിരുന്നില്ല. യുവാവിന്റെ മുഖത്തും താടിയെല്ലിനും മാരക മുറിവേറ്റിരുന്നു. യുവതിയുടെ കഴുത്തിന് പിന്‍ഭാഗത്താണ് പരുക്ക്. അപകടവിവരം അറിഞ്ഞയുടന്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Next Story

RELATED STORIES

Share it