Kerala

പത്തനംതിട്ടയില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് വീണു; യാത്രക്കാരന് ഗുരുതര പരിക്ക്

വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍.

പത്തനംതിട്ടയില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് വീണു; യാത്രക്കാരന് ഗുരുതര പരിക്ക്
X
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. റോഡരികില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഓട നിര്‍മാണത്തിന് പിന്നാലെ ഇവിടെ സ്ലാബ് ഇട്ടിരുന്നില്ല. നിയന്ത്രണം തെറ്റി ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നു. യുവാവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഉടന്‍ തന്നെ യദുകൃഷ്ണനെ പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it