Kerala

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലിസാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍
X

പരപ്പനങ്ങാടി: പാലതിങ്ങല്‍ പള്ളിപ്പടിയില്‍ ബംഗാളി യുവാവിന് കുത്തേറ്റു. സഹതാമസക്കാരന്‍ പോലിസ് കസ്റ്റഡിയില്‍. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പള്ളിപ്പടിയിലെ കടവത്ത് സൈതലവിയുടെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി പ്രകാശന് കുത്തേറ്റത്.


കൂടെ താമസിക്കുന്ന സല്‍മാന്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലിസാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോലി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചെതെന്ന് പോലിസ് പറഞ്ഞു. കുത്തിയ സല്‍മാന്‍ തിരൂരങ്ങാടി പോലിസ് കസ്റ്റഡിയിലാണ്.

Next Story

RELATED STORIES

Share it