ബാബാ രാംദേവ് പ്രോല്‍സാഹിപ്പിക്കുന്നത് ഹാനികരമായ എണ്ണകള്‍: ഡോ. അസിം മല്‍ഹോത്ര

പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബാബാ രാംദേവ് പ്രോല്‍സാഹിപ്പിക്കുന്നത് ഹാനികരമായ എണ്ണകള്‍: ഡോ. അസിം മല്‍ഹോത്ര

കോഴിക്കോട്: രക്തത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന എണ്ണകള്‍ വാണിജ്യതാല്‍പര്യങ്ങള്‍ക്കായി ബാബ രാംദേവിനെ പോലുള്ളവര്‍ പ്രോല്‍ാഹിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കീറ്റോ ഡയറ്റ് പ്രചാരകനുമായ ഡോ. അസിം മല്‍ഹോത്ര പറഞ്ഞു. കോഴിക്കോട് ടാഗൂര്‍ ഹാളില്‍ നടന്ന എല്‍സിഎച്ച്എഫ് മെഗാസമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യകാന്തി എണ്ണ, കോണ്‍ ഓയില്‍, സോയാബിന്‍ ഓയില്‍ എന്നിവ തീര്‍ത്തും ഹാനികരമാണ്. ഇതാണ് രാംദേവ് പ്രോല്‍സാഹിപ്പിക്കുന്നത്. ഹൃദ്രോഗങ്ങള്‍ക്കു കാരണം കൊളസ്‌ട്രോളാണെന്നത് സമൂഹത്തില്‍ വേരൂന്നിയ വലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണ്. കൊളസ്‌ട്രോളല്ല അതിലെ ട്രൈ ഗ്ലിസറൈഡാണ് കുറയ്‌ക്കേണ്ടത്. ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയാണു വേണ്ടത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഭക്ഷണരീതികളും മരുന്നുകളുമാണ് മാറാവ്യാധികള്‍ വ്യാപകമായി വര്‍ധിക്കാന്‍ കാരണം. പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് മരുന്നു വ്യവസായികള്‍ ലാഭത്തിനു വേണ്ടി പല ശാസ്ത്ര സത്യങ്ങളും ജനങ്ങളില്‍നിന്നു മറച്ചുപിടിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങളെ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. അജ്ഞലി ഹൂഡ (ന്യൂഡല്‍ഹി), ശങ്കര്‍ ഗണേഷ്(തമിഴ്‌നാട്), ഡോ. എം കെ മുനീര്‍ എംഎല്‍എ, ലുഖ്മാന്‍ അരീക്കോട്, എന്‍ വി ഹബീബ് റഹ്മാന്‍, ഫൈസല്‍ എളേറ്റില്‍, അഹമ്മദ് ഗിരി സംസാരിച്ചു. ഹബീബ് റഹ്മാന്‍ രചിച്ച എല്‍സിഎച്ച്എഫ് ഭക്ഷണരീതി എന്ന പുസ്തകം ഡോ. അഞ്ജലി ഹൂഡ ഫൈസല്‍ എളേറ്റലിന് നല്‍കി പ്രകാശനം ചെയ്തു. www.lchfmalayalam.com എന്ന വെബ്‌സൈറ്റ് ഡോ. അസീം മല്‍ഹോത്ര പ്രകാശനം ചെയ്തു.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top