Kerala

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: 2017ലെ മികച്ച നോവലായി വിജെ ജയിംസിന്റെ നിരീശ്വരനും മികച്ച കവിതയായി വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും കേരള സാഹിത്യ അക്കാദമി തിരഞ്ഞെടുത്തു. അയ്മനം ജോണിന്റെ ഇതരചാരാചരങ്ങളുടെ ചരിത്രപുസ്തകം ആണ് മികച്ച ചെറുകഥ. 25,000 രൂപയാണ് അവാര്‍ഡ് തുക. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പഴവിള രമേശന്‍, എംപി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെജി പൗലോസ്, കെ അജിത, സിഎല്‍ ജോസ് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജീവചരിത്രം/ആത്്മകഥ- ജയചന്ദ്രന്‍ മൊകേരി(തക്കിജ്ജ എന്റെ ജയില്‍ജീവിതം), യാത്രാവിവരണം-സിവിബാലകൃഷ്ണന്‍ (ഏതേതോ സരണികളില്‍), നാടകം-എസ് വി വേണുഗോപന്‍നായര്‍(സ്വദേശാഭിമാനി), സാഹിത്യവിമര്‍ശനം-കല്‍പറ്റ നാരായണന്‍ (കവിതയുടെ ജീവചരിത്രം), വൈജ്ഞാനിക സാഹിത്യം-എന്‍ജെകെ നായര്‍(നദീവിജ്ഞാനീയം), ഹാസസാഹിത്യം-ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണനങ്ങളും), വിവര്‍ത്തനം-രമാമേനോന്‍(പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു), ബാലസാഹിത്യം-വിആര്‍ സുധീഷ്(കുറുക്കന്‍മാഷിന്റെ സ്‌കൂള്‍) എന്നിവരാണ് മറ്റു അവാര്‍ഡു ജേതാക്കള്‍. ഡോ. കെഎന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവി വര്‍മയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Next Story

RELATED STORIES

Share it