മന്ത്രിയുടെ ആക്ഷേപം: ആലപ്പാട്ട് മലപ്പുറത്തിന്റെ പ്രതിഷേധം
ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലം മലപ്പുറം കരുവാരക്കുണ്ടില്‍ കച്ചവടക്കാരനുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സലീം പഴയ കടയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
BY MTP18 Jan 2019 2:23 AM GMT

X
MTP18 Jan 2019 2:23 AM GMT
കൊല്ലം: ആലപ്പാട് സമരത്തിന്റെ പേരില്‍ മലപ്പുറത്തുകാരെ മന്ത്രി ഇ പി ജയരാജന്‍ ആക്ഷേപിച്ചതിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി ഒരു മലപ്പുറത്തുകാരന്‍. മലപ്പുറത്തിന്റെ പരമ്പരാഗത വേഷത്തിലാണ് ആലപ്പാട് സമരപ്പന്തലില്‍ പ്രതീകാത്മക ഒറ്റയാള്‍ ഐക്യദാര്‍ഢ്യപ്രകടനം നടന്നത്. ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലം മലപ്പുറം കരുവാരക്കുണ്ടില്‍ കച്ചവടക്കാരനുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സലീം പഴയ കടയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രതീകാത്മക ശവശരീരവുമായാണ് സലീം ആലപ്പാട്ടെത്തിയത്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ ജനങ്ങളുടെ അഭിലാഷം സൂചിപ്പിക്കാനാണ് ഈ മൃതദേഹമെന്നും മലപ്പുറത്തുകാരെ ആക്ഷേപിച്ച ഇ പി ജയരാജനെതിരായ പ്രതിഷേധമാണ് ഈ പ്രതീകാത്മക വസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി സലീമിനെ സ്വീകരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT