Top

You Searched For "alappad"

ആലപ്പാട് ഖനനം നിര്‍ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

6 Sep 2019 5:11 AM GMT
ബീച്ച് വാഷ് പൂര്‍ണമായി നിര്‍ത്തേണ്ടതില്ലെന്നും ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരിമണല്‍ എടുക്കണമെന്നും നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടു.

ആലപ്പാട് സമര സംഘടനകളുടെ സംഗമം ചൊവ്വാഴ്ച്ച

8 July 2019 11:42 AM GMT
ആലപ്പാട് സമരം 250 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെയും ഭൂസമരങ്ങളുടെയും മറ്റ് ജനകീയ സമരങ്ങളുടെയും സംഗമം ആലപ്പാട് സംഘടിപ്പിക്കുന്നു. സമരത്തിന്റെ 251ാം ദിവസമായ ചൊവ്വാഴ്ച്ച വൈകീട്ട് 3 മണിക്കാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമര സമിതി ചെയര്‍മാന്‍ കെ ചന്ദ്രദാസ് പ്രസ്താവനയില്‍ അറിയിച്ചു.

ആലപ്പാട് കരിമണൽ ഖനനത്തിന് അനുമതിയില്ല : വിവരാവകാശ രേഖ പുറത്ത്

25 May 2019 10:55 AM GMT
2020 വരെ ഖനനാനുമതി ഉണ്ടെന്ന് കമ്പനി അധികൃതർ ബോധിപ്പിച്ചിട്ടുണ്ടെന്ന് നിയമസഭാ പരിസ്ഥിതി സമർപ്പിച്ച റിപോർട്ടിൽ പറയുന്നുണ്ട്. നിയമസഭാ സമിതി റിപോർട്ടിലെ പരമാർശത്തിന് വിരുദ്ധമായ വിവരാവകാശ രേഖ നിയമസഭാ പരിസ്ഥിതി സമിതിയെ സംശയത്തിൻറെ നിഴലിൽ ആഴ്ത്തിയിരിക്കുകയാണ്.

ആലപ്പാട് സമരം നൂറാം ദിവസത്തില്‍; നൂറുയുവാക്കള്‍ നിരാഹാരത്തില്‍

8 Feb 2019 9:58 AM GMT
കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നൂറു ദിവസം പിന്നിട്ട ഇന്ന് പ്രദേശത്ത് നൂറു യുവാക്കളാണ് നിരാഹരം ഇരിക്കുന്നത്....

ആലപ്പാട് ഖനനം നിര്‍ത്തല്‍: പ്രത്യേക സമിതി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍

7 Feb 2019 1:31 PM GMT
ജില്ലാ കലക്ടര്‍ ചെയര്‍മാനും എംഎല്‍എമാരായ വിജയന്‍പിള്ള, രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്. ഖനനമേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്പനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി

6 Feb 2019 10:43 AM GMT
തിരുവനന്തപുരം: മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഴക്കാലത്ത് ഖനനം നടത്...

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി

23 Jan 2019 10:02 AM GMT
തിരുവനന്തപുരം: ഐആര്‍ഇ അലപ്പാട് നടത്തുന്ന കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കരിമണല്‍ കേരളത്തിന്റെ ...

മന്ത്രിയുടെ ആക്ഷേപം: ആലപ്പാട്ട് മലപ്പുറത്തിന്റെ പ്രതിഷേധം

18 Jan 2019 2:23 AM GMT
ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലം മലപ്പുറം കരുവാരക്കുണ്ടില്‍ കച്ചവടക്കാരനുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സലീം പഴയ കടയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

ആലപ്പാട് ഖനനം പഠിക്കാന്‍ വിദഗ്ധ സമിതി; സീ വാഷിങ് നിര്‍ത്തിവയ്ക്കും

16 Jan 2019 11:29 AM GMT
നാളെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനേതിരായ ജനകീയ സമരത്തെ അവഗണിക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ഇപ്പോഴത്തെ തലമുറ ഒന്നും ചെയ്തില്ലെങ്കിൽ കായലിനും കടലിനും ഇടയിൽ കിടക്കുന്ന ഈ പ്രദേശത്തെ ഇനി രക്ഷിക്കാൻ കഴിയില്ല

16 Jan 2019 5:28 AM GMT
ഈ പ്രദേശം (പൊന്മന) കടലെടുക്കുമോ എന്നല്ല - എന്ന്, എങ്ങനെ കടലെടുക്കും എന്ന് മാത്രമാണ് എനിക്ക് സംശയമുള്ളത്. ഈ കാരണം കൊണ്ട് തന്നെ ആലപ്പാടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്.

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാരിനും കമ്പനിക്കും ഹൈക്കോടതി നോട്ടിസ്‌

15 Jan 2019 7:04 AM GMT
കൊച്ചി: ആലപ്പാട് കരിമണല്‍ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.വിഷയത്തില്‍ സര്‍ക്കാരിനും ഇന്ത്യ റയര്‍ എര്‍ത്ത്...

ആലപ്പാട് ഖനനം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി

14 Jan 2019 12:31 PM GMT
തദ്ദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണം. ഉപാധികളില്ലാതെ സമരസമിതിയുമായി ചര്‍ച്ച നടത്തണം.

ആലപ്പാട് മുങ്ങുകയാണെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ഐആര്‍ഇഎല്‍

14 Jan 2019 8:47 AM GMT
ആലപ്പാട് വില്ലേജിന്റെ 16 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം പൂര്‍ണമായും കടല്‍കെട്ടി ബലപ്പെടുത്തിയ സാഹചര്യത്തില്‍ 500 മീറ്റര്‍ മാത്രം വരുന്ന പ്രദേശത്തെ തീരമണല്‍ ശേഖരണത്തിന്റെ പേരിലാണ് വ്യാജപ്രചാരണം നടക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചടങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും പ്രകൃതി സുസ്ഥിരത ഉറപ്പുവരുത്തിയുമാണ് ഐആര്‍ഇ തീരമണല്‍ ശേഖരിക്കുന്നത്.

മലപ്പുറത്ത് കടലില്ല; മലപ്പുറം ജില്ലയിലാണ് കടല്‍: ഉരുണ്ടുകളിച്ച് മന്ത്രി ഇ പി ജയരാജന്‍

14 Jan 2019 8:12 AM GMT
മലപ്പുറത്ത് കടലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് താനൂരും തിരൂരുമാണെന്നും ഈ സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം പ്രദേശത്ത് കടലില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.

ആലപ്പാട് ഖനനം: ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍

14 Jan 2019 6:12 AM GMT
സമരം നടത്തുന്നത് മലപ്പുറത്ത് നിന്നെത്തിയവരാണെന്ന മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദത്തിന് വഴിവച്ചിരുന്നു

ആലപ്പാട്: സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ; ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

13 Jan 2019 10:49 AM GMT
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ. ഖനനം തുടരുമെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ...

ആലപ്പാട് ഖനനം തുടരുമെന്ന് സര്‍ക്കാര്‍; സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് വ്യവസായമന്ത്രി

13 Jan 2019 10:42 AM GMT
ഖനനം നിര്‍ത്തിവയ്ക്കില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഖനനം വിവാദമാക്കിയ സാഹചര്യം പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് ആലപ്പാട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആലപ്പാടിന് പിന്തുണയുമായി യുഡിഎഫും; പ്രതിപക്ഷനേതാവ് നാളെ പ്രദേശം സന്ദര്‍ശിക്കും

13 Jan 2019 7:51 AM GMT
രമേശ് ചെന്നിത്തല നാളെ രാവിലെ എട്ടിന് ഖനനം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് എത്തിയ പശ്ചാത്തലത്തില്‍ ജനകീയ സമരത്തിനു പിന്തുണ നല്‍കുന്നത് രാഷ്ട്രീയപരമായി ഗുണകരമാവുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ആലപ്പാട് സമരം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചേക്കും

12 Jan 2019 9:08 AM GMT
കരിമണല്‍ ഖനനം മൂലം ആലപ്പാട് പ്രദേശം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിയമസഭാ സമിതി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഈ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മാത്രമല്ല, ഖനനത്തിന് ശേഷമുണ്ടാവുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി.

ആലപ്പാട് സമരം: നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി

12 Jan 2019 4:48 AM GMT
കരിമണല്‍ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി കഴിഞ്ഞദിവസം രംഗത്തുവന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇന്നു നിലപാട് മയപ്പെടുത്തിയത്. ജനവികാരം മാനിച്ച് പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് മന്ത്രിയുടെ നിലപാടു മാറ്റമെന്നാണ് സൂചന. ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഇൻക്വസ്റ്റിന്റെ ചോദ്യം ജനം ഏറ്റെടുക്കുന്നു

10 Jan 2019 2:01 PM GMT
-കൂടുതൽ മാധ്യമങ്ങൾ വിഷയം ചർച്ചയാക്കുന്നു -സമരം ജനങ്ങളെ വഴിതെറ്റിക്കാനെന്ന് മന്ത്രി

അശാസ്ത്രീയമായ ഖനനം നിര്‍ത്തിവയ്ക്കുക: കാംപസ് ഫ്രണ്ട്

9 Jan 2019 3:59 PM GMT
89.9 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പാട് തീരദേശം ഇന്ന് 7.4 ചതുരശ്ര കീലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.

ആലപ്പാട്ടുകാര്‍ പറയുന്നു; ഞങ്ങള്‍ക്ക് പിറന്ന മണ്ണില്‍ കിടന്ന് മരിക്കണം

8 Jan 2019 2:51 PM GMT
മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അവഗണിച്ച ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിന്റെ ആകുലതകളിലേക്ക് കാമറക്കണ്ണുകള്‍ പായിച്ച് തേജസ് ന്യൂസ് ഇന്‍ക്വസ്റ്റ്
Share it