Kerala

ആലപ്പാട് സമര സംഘടനകളുടെ സംഗമം ചൊവ്വാഴ്ച്ച

ആലപ്പാട് സമരം 250 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെയും ഭൂസമരങ്ങളുടെയും മറ്റ് ജനകീയ സമരങ്ങളുടെയും സംഗമം ആലപ്പാട് സംഘടിപ്പിക്കുന്നു. സമരത്തിന്റെ 251ാം ദിവസമായ ചൊവ്വാഴ്ച്ച വൈകീട്ട് 3 മണിക്കാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമര സമിതി ചെയര്‍മാന്‍ കെ ചന്ദ്രദാസ് പ്രസ്താവനയില്‍ അറിയിച്ചു.

ആലപ്പാട് സമര സംഘടനകളുടെ സംഗമം ചൊവ്വാഴ്ച്ച
X

കൊല്ലം: ആലപ്പാട് സമരം 250 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെയും ഭൂസമരങ്ങളുടെയും മറ്റ് ജനകീയ സമരങ്ങളുടെയും സംഗമം ആലപ്പാട് സംഘടിപ്പിക്കുന്നു. സമരത്തിന്റെ 251ാം ദിവസമായ ചൊവ്വാഴ്ച്ച വൈകീട്ട് 3 മണിക്കാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമര സമിതി ചെയര്‍മാന്‍ കെ ചന്ദ്രദാസ് പ്രസ്താവനയില്‍ അറിയിച്ചു.

വിളയോടി വേണുഗോപാല്‍(പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമിതി), ടി കെ വാസു(ലാലൂര്‍ സമര സമിതി), പുരുഷന്‍ ഏലൂര്‍(പെരിയാര്‍ സംരക്ഷണ സമിതി), മാഗ്ലിന്‍ ഫിലോമിന(പിഴലി സമര സമിതി), ജയഘോഷ്(പുതുവൈപ്പിന്‍ സമര സമിതി), എം പി കുഞ്ഞിക്കണാരന്‍(തൊവരിമല സമരസമിതി), ജെയിസണ്‍ കണ്ണിമല, സന്തോഷ് പരുമ്പട്ടി(പൊന്തന്‍പുഴ സമര സമിതി), ജോയി ആലുമ്പാടന്‍(കായല്‍ മലിനീകരണ വിരുദ്ധ സമരസമിതി), ശ്രീരാമന്‍ കൊയ്യൊന്‍(അരിപ്പ ഭൂസമരസമിതി), ഫൈസല്‍ ബാബു, ചിഞ്ചു അശ്വതി(ട്രാന്‍സ്‌ജെന്റര്‍ മൂവ്‌മെന്റ്), സോമന്‍ കെ(ബിറ്റുമിന്‍ പ്ലാന്റ് വിരുദ്ധ സമരസമിതി), രാജന്‍ കണ്ണങ്കര(കോളനി സംരക്ഷണ സമിതി), അവിനാശ് മണ്ണടി(കന്നിമല ക്വാറി വിരുദ്ധ സമര സമിതി), അഡ്വ. സന്തോഷ് കുമാര്‍(കലഞ്ഞൂര്‍ ക്വാറി വിരുദ്ധ സമരസമിതി), കെ കരുണാകര പിള്ള(ശാസ്താംകോട്ട തടാക സംരക്ഷണ സമിതി), പ്രൊഫ. ഫാത്തിമ ബാബു(സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരസമിതി, തൂത്തുക്കുടി), ആര്‍ പ്രസാദ്(എഐടിയുസി), വിനോദ്(എസ്‌യുസിഐ(സി)), സി ആര്‍ മഹേഷ്(യൂത്ത് കോണ്‍ഗ്രസ്), സുധിലാല്‍ തൃക്കുന്നപ്പുഴ(വിവരാവകാശ പ്രവര്‍ത്തകന്‍), ഹരിദാസ്(പിയുസിഎല്‍), അഡ്വ. പി കെ സന്തോഷ് കുമാര്‍(ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി), മധു പി(സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്), എ ജെയിംസ്, ഷൈല കെ ജോണ്‍(ജനകീയ പ്രതിരോധ സമിതി), സി ആര്‍ നീലകണ്ഠന്‍, ജാക്‌സണ്‍ പൊള്ളയില്‍, ബാബു ലിയോണ്‍, അബ്ബാ മോഹന്‍, മെഹര്‍ ഖാന്‍, അഡ്വ. രാജീവ് രാജധാനി, അയ്യാണിക്കല്‍ മജീദ്(ആലപ്പാട് സമര സംസ്ഥാന ഐക്യദാര്‍ഢ്യ സമിതി), ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡി കോസ്റ്റ(ആലപ്പാട് സമര സംസ്ഥാന ഐക്യദാര്‍ഢ്യ സമിതി, കൊല്ലം), അര്‍ജുനന്‍, പി ഷിബു, പാര്‍ത്ഥസാരഥി വര്‍മ്മ(ആലപ്പാട് സമര സംസ്ഥാന ഐക്യദാര്‍ഢ്യ സമിതി, ആലപ്പുഴ) തുടങ്ങിയവര്‍ സംബന്ധിക്കും.

കേരളം അതീവ ഗുരുതരമായ പാരിസ്ഥിതി നാശത്തിലേക്ക് നടന്നടുക്കുകയാണ്. കേരളത്തിന് നേരിടേണ്ടി വന്ന മഹാപ്രളയത്തെ പോലും ശരിയായ വിധത്തില്‍ അഭിസംബോധന ചെയ്യാതെ കൂടുതല്‍ ദുരന്തത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്തരം പ്രകൃതി ദുരന്തങ്ങളിലേക്ക് എത്തിച്ചേരാവുന്ന പ്രവര്‍ത്തനങ്ങളെ തടഞ്ഞില്ലെങ്കില്‍ രാജ്യം നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും. ഈ സാഹചര്യത്തിലാണ് സമരസംഘടനകളുടെ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it