Kerala

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി
X

തിരുവനന്തപുരം: യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാവോവാദികൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​വാദി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താണ്. ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

നവംബർ ഒന്നിനാണ് അലനേയും താഹയേയും പോലിസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിദ്യാർത്ഥികളിൽ നിന്ന് മാവോവാദികളുടെ ലഘുലേഖ കണ്ടെടുത്തെന്നാണ് പോലിസ് വാദം. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ പോലിസ് തയാറായില്ല. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പുയർന്നിരുന്നു.

Next Story

RELATED STORIES

Share it