Latest News

മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റയാൾ മരിച്ചു

മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റയാൾ മരിച്ചു
X

തൃശൂർ : രാമവർമപുരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റായൾ മരിച്ചു. പാടൂക്കാട് ആറ്റിയത്ത് പറമ്പിൽ വേലായുധന്റെയും ശാന്തയുടെയും മകൻ രാജനാ (40)ണ് ചികിൽസയിലിരിക്കെ മരിച്ചത്.

അപകടത്തിൽ തലക്ക് ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബൈക്ക് യാത്രക്കിടയിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ രാമവർമപുരം പോലീസ് അക്കാദമിക്കുസമീപം പുളിചോട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ റോഡിലേ ക്ക് ചാഞ്ഞുനിന്ന മാവിൻകൊമ്പാണ് പൊട്ടിവീണത്. വീട്ടിൽനിന്ന് ബന്ധുവീട്ടിലേ ക്ക് വരുമ്പോഴായിരുന്നു അപകടം.

ഹെൽമറ്റ് തകർന്ന് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ.

ഭാര്യ: ദീപ,

മക്കൾ: കൃഷ്ണേന്തു, കൃഷ്ണജിത്.

Next Story

RELATED STORIES

Share it