രാഹുല്‍ ഗാന്ധി കേരളത്തില്‍; ഇന്ന് നാലിടങ്ങളില്‍ പ്രചാരണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച പ്രചാരണം നടത്തും. ഒപ്പം ഉച്ചയ്ക്ക് കോട്ടയം പാലായിലെ അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും.

തിരുവനന്തപുരം: രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച പ്രചാരണം നടത്തും. ഒപ്പം ഉച്ചയ്ക്ക് കോട്ടയം പാലായിലെ അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും. പത്തനംതിട്ടയിലെയും പത്തനാപുരത്തെയും തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെത്തുക. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് രാഹുല്‍ പ്രസംഗിക്കുക.
ഇന്ന് വൈകീട്ടായിരിക്കും ആലപ്പുഴയിലും തിരുവനന്തപുരത്തുമെത്തുക. തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17ന് രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലാണ് ഏറിയ നേരവും. വയനാട് പര്യടനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി രാവിലെ തിരുനെല്ലി ക്ഷേത്രത്തിലെ സന്ദര്‍ശനത്തിന് ശേഷം ബത്തേരിയിലും, തിരുവമ്പാടിയിലും, വൈകീട്ട് വണ്ടൂരും, തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളില്‍ പ്രസംഗിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
RELATED STORIES
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMT