രാജ്യത്തോട് ആര്‍എസ്എസ് ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് ആലപ്പുഴയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ആലപ്പുഴ: ആര്‍എസ്എസ്സിനെ കടന്നാക്രമിച്ചും ഇടതുപക്ഷത്തെ തലോടിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ്സിനെ പോലെ അല്ല ഇടതുപക്ഷം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് ആലപ്പുഴയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസ്സിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല.
ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ കഴിയുക കോണ്‍ഗ്രസ്സിന് മാത്രമാണ്. ആര്‍എസ്എസ്സിനെയും ഇടതുപക്ഷത്തെയും രണ്ടായാണ് കാണുന്നത്. ഇടതുപക്ഷത്തിനെതിരേ ഒരക്ഷരം പറയില്ലെന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തെക്കന്‍ കേരളത്തില്‍ പത്തനാപുരത്തുനിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുല്‍ ഇടതുപക്ഷത്തിനെതിരേ പറഞ്ഞതുമില്ല.
RELATED STORIES
അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMT