Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: വിവാഹം ആലോചിച്ച യുവാവിന്റെ പിതാവായെത്തിയ ആള്‍ കീഴടങ്ങി

വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് ഇന്ന് ഉച്ചകഴിഞ്ഞ എറണാകുളം നോര്‍ത്ത് പോലിസില്‍ കീഴടങ്ങിയത്. ഷംനയ്ക്ക് വിവാഹം ആലോചിച്ച അന്‍വറിന്റെ പിതാവാണെന്ന വ്യാജേന കൊച്ചിയിലെ ഷംന കാസിമിന്റെ വീട്ടിലെത്തിയ സംഘത്തില്‍ അബുബക്കറും ഉണ്ടായിരുന്നു.കേസില്‍ നേരത്തെ പിടിയിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: വിവാഹം ആലോചിച്ച യുവാവിന്റെ പിതാവായെത്തിയ ആള്‍ കീഴടങ്ങി
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിപ്പട്ടികയിലുള്ള സംഘത്തിലെ ഒരാള്‍ കൂടി പോലിസില്‍ പിടിയിലായി.വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് ഇന്ന് ഉച്ചകഴിഞ്ഞ എറണാകുളം നോര്‍ത്ത് പോലിസില്‍ കീഴടങ്ങിയത്. ഷംനയ്ക്ക് വിവാഹം ആലോചിച്ച അന്‍വറിന്റെ പിതാവാണെന്ന വ്യാജേന കൊച്ചിയിലെ ഷംന കാസിമിന്റെ വീട്ടിലെത്തിയ സംഘത്തില്‍ അബുബക്കറും ഉണ്ടായിരുന്നു.കേസില്‍ നേരത്തെ പിടിയിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം.

ഇന്നു കേസിലെ കേസിലെ മറ്റൊരു പ്രതിയായ അബ്ദുള്‍ സലാം എറണകുളം കീഴടങ്ങാനായി എറണാകുളം ജില്ലാ കോടതിയില്‍ എത്തിയിരുന്നു.അഭിഭാഷകനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടതിനു ശേഷം കോടതി വരാന്തയില്‍ കാത്തു നില്‍ക്കവെ പോലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോകുകയായിരുന്നു.ഷംന കാസിന്റെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയ അഞ്ചംഗ സംഘത്തില്‍ അബ്ദുള്‍ സലാമും ഉണ്ടായിരുന്നു.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഏഴു പേരാണ് നിലില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.

Next Story

RELATED STORIES

Share it