Top

You Searched For "surrender"

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: വിവാഹം ആലോചിച്ച യുവാവിന്റെ പിതാവായെത്തിയ ആള്‍ കീഴടങ്ങി

26 Jun 2020 11:03 AM GMT
വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് ഇന്ന് ഉച്ചകഴിഞ്ഞ എറണാകുളം നോര്‍ത്ത് പോലിസില്‍ കീഴടങ്ങിയത്. ഷംനയ്ക്ക് വിവാഹം ആലോചിച്ച അന്‍വറിന്റെ പിതാവാണെന്ന വ്യാജേന കൊച്ചിയിലെ ഷംന കാസിമിന്റെ വീട്ടിലെത്തിയ സംഘത്തില്‍ അബുബക്കറും ഉണ്ടായിരുന്നു.കേസില്‍ നേരത്തെ പിടിയിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതിപ്പട്ടികയിലെ ഒരാള്‍ കീഴടങ്ങി

26 Jun 2020 7:14 AM GMT
അബ്ദുള്‍ സലാം എന്ന യുവാവാണ് ഇന്ന് എറണാകുളത്ത് കോടതിയില്‍ രാവിലെ അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയത്.തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് കോടതിയില്‍ കീഴടങ്ങാനെത്തവെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തനിക്ക് സ്വര്‍ണകടത്തുമായിട്ടൊന്നും ബന്ധമില്ല.അത്തരത്തിലുള്ള യാതൊരുവിധ ആവശ്യവും പറഞ്ഞിരുന്നില്ല. റഫീഖ് പറഞ്ഞ അന്‍വര്‍ എന്ന ആളിനു വേണ്ടി ഷംനയെ വിവാഹം ആലോചിക്കാന്‍ ആയിട്ടാണ് തങ്ങള്‍ ഷംനയുടെ വീട്ടില്‍ എത്തിയത്.തങ്ങളെ കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ തങ്ങള്‍ അവിടെ നിന്നും പോന്നു.

പ്രളയഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതിയായ സിപിഎം നേതാവ് അന്‍വര്‍ കീഴടങ്ങി

22 Jun 2020 12:47 PM GMT
കേസില്‍ ഒളിവിലായിരുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ എം അന്‍വറാണ് കൊച്ചി കമ്മീഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്.ഇദ്ദേഹത്തെ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് തന്നെ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.നേരത്തെ മുന്‍ കൂര്‍ ജാമ്യം തേടി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു

ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചു: മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി രാഹുല്‍

20 Jun 2020 4:32 AM GMT
ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു.

മുബാറക് വധം: മൂന്നു പ്രതികള്‍ കീഴടങ്ങി

4 Dec 2019 2:55 AM GMT
അഹമ്മദ്, റംഷാദ്, സാലി എന്നിവരാണ് കീഴടങ്ങിയത്.

അഫ്ഗാനില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 അംഗ ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്

26 Nov 2019 1:03 AM GMT
സായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

7 Sep 2019 4:27 PM GMT
തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. ഇയാള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാവും അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിയുമാണ്.

യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

7 Aug 2019 3:36 PM GMT
കുത്തിയതും ആസിഡൊഴിച്ച് പരിക്കേല്‍പിച്ചതും മുന്‍ ഭര്‍ത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

സി ഒ ടി നസീര്‍ വധശ്രമ കേസിലെ മുഖ്യ ആസൂത്രകരിലൊരാള്‍ കോടതിയില്‍ കീഴടങ്ങി

8 July 2019 12:52 PM GMT
കാവുംഭാഗം സ്വദേശി ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി മിഥുന്‍ (30) ആണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്.

ബാര്‍ ഹോട്ടലിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; പ്രതി പോലിസില്‍ കീഴടങ്ങി

6 July 2019 12:50 PM GMT
കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത് എന്ന് വിളിക്കുന്ന വസന്തകുമാറാണ് ചികില്‍സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖ് ഇന്ന് പുലര്‍ച്ചെ കോതമംഗലം പോലിസില്‍ കീഴടങ്ങി. ഇയാളെ കൊലക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വര്‍ണകടത്ത് : വിഷ്ണു സോമസുന്ദരം ഡിആര്‍ഐ മുമ്പാകെ കീഴടങ്ങി

17 Jun 2019 5:51 AM GMT
മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം വിഷ്ണു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം.ഇതു പ്രകാരമാണ് ഇന്ന് രാവിലെ വിഷ്ണു സോമസുന്ദരം കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം അന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് : അഡ്വ.ബിജു കീഴടങ്ങി

31 May 2019 6:08 AM GMT
കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി ഇന്ന് രാവിലെയാണ് ബിജു കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതു പ്രകാരമായിരുന്നു കീഴടങ്ങല്‍.കീഴടങ്ങിയ ബിജുവിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ

വന്‍തുക വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസ്: വര്‍ഗീസ് ചാക്കോ കീഴടങ്ങണമെന്ന് ഹൈക്കോടതി

2 April 2019 2:31 PM GMT
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ നേരത്തെ വര്‍ഗീസ് ചാക്കോയോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ സാവകാശം തേടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

5 Feb 2019 7:14 AM GMT
അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ മുമ്പാകെയാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ എം ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ എം ജോര്‍ജ് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

എസ്ബിഐ ബാങ്ക് ആക്രമണം: 6 എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി

14 Jan 2019 5:42 PM GMT
സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, നേതാക്കളായ സുരേഷ്, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയില്‍ ഹാജരാക്കും. ഇതോടെ ഒരു പ്രതി ഒഴികെ എല്ലാവരും പിടിയിലായി.
Share it