Latest News

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി

ആഗസ്ത് 22ന് പകല്‍ മൂന്നിന് മുതലമട പോത്തമ്പാടം പെരുംചിറ ആര്‍ ജയേഷിനെ(32) വീട്ടില്‍ കയറി കൊടുവാള്‍ കൊണ്ട് കൈത്തണ്ടയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ നാലാം പ്രതിയായ ചുള്ളിയാര്‍ ഡാം മിനുക്കപ്പാറ സി സിബിന്‍ (28) ആണ് കീഴടങ്ങിയത്.

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി
X

കൊല്ലങ്കോട്: മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ നാലാം പ്രതി കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആഗസ്ത് 22ന് പകല്‍ മൂന്നിന് മുതലമട പോത്തമ്പാടം പെരുംചിറ ആര്‍ ജയേഷിനെ(32) വീട്ടില്‍ കയറി കൊടുവാള്‍ കൊണ്ട് കൈത്തണ്ടയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ നാലാം പ്രതിയായ ചുള്ളിയാര്‍ ഡാം മിനുക്കപ്പാറ സി സിബിന്‍ (28) ആണ് കീഴടങ്ങിയത്.

ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ സിബിനെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികളായചുള്ളിയാര്‍ ഡാം സ്വദേശി എസ് ഷിബു (25), മിനുക്കം പാറ സ്വദേശികളായ എല്‍ രാജീവ് (23). ആര്‍ അനു(25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അക്രമത്തിന്ന് കാരണം.

Next Story

RELATED STORIES

Share it