സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച പിക്കപ്പിന്റെ ഡ്രൈവര്‍ മരിച്ചു
വടകരക്കും മാഹിക്കും ഇടയിലാണ് സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം അരീക്കാട് കാവനൂര്‍ ഇരുവേറ്റി സ്വദേശി പൊട്ടന്‍ചാലില്‍ അബ്ദുള്ളയുടെ മകന്‍ ബഷീറാണ് (45) മരിച്ചത്.

അരീക്കോട്: കണ്ണൂക്കരയില്‍ സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവര്‍ മരിച്ചു. വടകരക്കും മാഹിക്കും ഇടയിലാണ് സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം അരീക്കാട് കാവനൂര്‍ ഇരുവേറ്റി സ്വദേശി പൊട്ടന്‍ചാലില്‍ അബ്ദുള്ളയുടെ മകന്‍ ബഷീറാണ് (45) മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോകുന്ന നാഷണല്‍ ബസ്സും എതിരെ വന്ന പിക്കപ്പും കൂട്ടിയടിക്കുകയായിരുന്നു. വാനിന്റെ കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം താറുമാറായി. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് യാത്രക്കാരായ ചിലര്‍ക്ക് നിസ്സാര പരിക്കുണ്ട്. പിതാവ് പരേതനായ പൊട്ടന്‍ചാലില്‍ അബ്ദുള്ള. മാതാവ്: ഉണ്ണിയായുമ്മ. ഭാര്യ: സുമയ്യ. മക്കള്‍: ഷബാന റോഷ്‌നി, അസ്ബിന്‍,നാസിഹ്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT