Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ചിറമംഗലം അരീക്കാട്ട് അസൈനാറുടെ മകന്‍ അബ്ബാസ് (32) ആണ് മരിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചിറമംഗലം അരീക്കാട്ട് അസൈനാറുടെ മകന്‍ അബ്ബാസ് (32) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അബ്ബാസും സുഹൃത്ത് ഷാഹുലും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പയനിങ് ജങ്ഷനില്‍വച്ച് മിനി ലോറി ഇടിച്ചായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അബ്ബാസ് ഞായറാഴ്ച രാത്രി 11.30 ഓടെ മരിക്കുകയായിരുന്നു. ഭാര്യ: മുബഷിറ. മകന്‍: ആദില്‍. ഉമ്മ: ആഷിഷ. സഹോദരന്‍: ഹക്കീം.

Next Story

RELATED STORIES

Share it