ലോ അക്കാദമിയില്‍ വീണ്ടും എബിവിപി ആക്രമണം; എസ്എഫ്ഐ നേതാവിനു പരിക്ക്
പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ വീണ്ടും എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. എസ്എഫ്ഐ നേതാവിനു പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും ആറ്റിങ്ങല്‍ ഏരിയാ പ്രസിഡന്റുമായ വിഷ്ണു രാജിനെയാണ് ആക്രമിച്ചത്. അക്കാദമിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് വിഷ്ണു രാജിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എബിവിപി നേതാവ് നന്ദഭാര്‍ഗവന്റെ നേതൃത്വത്തില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ കൃഷ്ണനുണ്ണി, ദേവദത്ത്, നാലാം വര്‍ഷ വിദ്യാര്‍ഥികളായ ശേഖര്‍, വ്യാസ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദഭാര്‍ഗവന്റെ നേതൃത്വത്തില്‍ നേരത്തെയും എസ് എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ പേരൂര്‍ക്കട പോലിസ് കേസെടുത്തു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT