അമിത്ഷായില്‍ നിന്ന് സിപിഎം 100 കോടി കൈപറ്റിയെന്ന് അബ്ദുല്ലക്കുട്ടി
കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണിതെന്നും സീതാംറാം യെച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന ഞെട്ടിപ്പിക്കുന്ന വിവരമെന്നും അദ്ദേഹം പറയുന്നു.
കണ്ണൂര്‍: മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപറ്റിയതായി മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിലൂടെ ആരോപിച്ചു. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണിതെന്നും സീതാംറാം യെച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന ഞെട്ടിപ്പിക്കുന്ന വിവരമെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്.
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപിയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസിലെവിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവുനയം എന്തായിരുന്നു?. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണമെന്നല്ലേ. ഈ പാര്‍ട്ടി തത്വമാണ് പ്രകാശ് കരാട്ട്-പിണറായി ഗ്രൂപ്പുകള്‍ അമിത് ഷാക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMT