India

ഡല്‍ഹിയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

25നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഡല്‍ഹിയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 25നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചാക്കില്‍കെട്ടിയ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കാര്‍ട്ടൂണ്‍ കണ്ടെത്തി. കഴുത്തില്‍ നീല നിറത്തിലുള്ള ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലിസ് ഓഫിസര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു


Next Story

RELATED STORIES

Share it