കാറിടിച്ചു മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ലഭിച്ചത് അയല്‍ സംസ്ഥാനത്തു നിന്ന്‌

തമിഴ്‌നാട്ടിലെ പന്തൂരില്‍ വച്ചു കാറിടിച്ച തിരുവള്ളൂര്‍ സ്വദേശി സുധാകറിന്റെ മൃതദേഹമാണ് 420 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ നിന്നു ലഭിച്ചത്.

കാറിടിച്ചു മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ലഭിച്ചത് അയല്‍ സംസ്ഥാനത്തു നിന്ന്‌
തിരുവള്ളൂര്‍: ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്കു ബൈക്കില്‍ വരവെ കാറിടിച്ചു മരിച്ച യുവാവിന്റെ മൃതദേഹം ലഭിച്ചത് അയല്‍സംസ്ഥാനത്തു നിന്ന്. തമിഴ്‌നാട്ടിലെ പന്തൂരില്‍ വച്ചു കാറിടിച്ച തിരുവള്ളൂര്‍ സ്വദേശി സുധാകറിന്റെ മൃതദേഹമാണ് 420 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ നിന്നു ലഭിച്ചത്. സുധാകറിന്റെ വീടിനടുത്തു വച്ച് ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും പുറകിലായെത്തിയ ട്രക്കില്‍ സുധാകറിന്റെ ശരീരം കുടുങ്ങുകയുമായിരുന്നു. അപകട സ്ഥലത്തു നിന്നു ഏതാനും മീറ്റര്‍ അകലെ മൃതദേഹത്തിന്റെ കാല്‍ മുറിഞ്ഞു വീണെങ്കിലും ശരീരം ട്രക്കില്‍ നിന്നു വേര്‍പെടാതെ കുര്‍നൂല്‍ വരെ എത്തുകയായിരുന്നു. സുധാകറിന്റെ ബൈക്കിലെ രേഖകളില്‍ നിന്നു വ്യക്തിയെ മനസ്സിലായെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തത് പോലിസിനെ ആദ്യഘട്ടത്തില്‍ കുഴക്കി. പിന്നീട് കുര്‍നൂലില്‍ കാലില്ലാത്ത മൃതദേഹം ട്രക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ തമിഴ്‌നാട് പോലിസ് മൃതദേഹം തിരിച്ചറിയുകയായിരുന്നു. അതേസമയം ബൈക്കിലിടിച്ച കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു.
jasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top