India

ദേഹാസ്വാസ്ഥ്യം; സോണിയാഗാന്ധി ആശുപത്രിയില്‍

പനിയും ശ്വാസതടസ്സവുമുണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം; സോണിയാഗാന്ധി ആശുപത്രിയില്‍
X

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയും ശ്വാസതടസ്സവുമുണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. എന്നാല്‍, പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it