"ഞാന്‍ ജനിച്ചത് ഇവിടെയാണ്, മരിക്കുന്നതും ഇവിടെയായിരിക്കും"; മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ വിടുമെന്ന പ്രചാരണം തള്ളി ശബാന അസ്മി
ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ശബാന അസ്മി ട്വിറ്ററില്‍ കുറിച്ചു
BY BSR11 May 2019 4:16 PM GMT

X
BSR11 May 2019 4:16 PM GMT
മുംബൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ വിടുമെന്ന വ്യാജപ്രചാരണത്തിനെതിരേ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന അസ്മി രംഗത്ത്. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ശബാന അസ്മി ട്വിറ്ററില്‍ കുറിച്ചു. രാജ്യം വിടുമെന്ന ഒരു സൂചനയും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ ജനിച്ചത് ഇവിടെയാണ്. മരിക്കുന്നതും ഇവിടെ തന്നെയായിരിക്കും. നുണപ്രചാരകരെ കുറിച്ച് സഹതാപം തോന്നുന്നുവെന്നും ഒന്നും പറയാനില്ലെന്നും ശബാന അസ്മി വ്യക്തമാക്കി. നിരന്തരം കള്ളം പ്രചരിപ്പിച്ചാല്‍ ചിലര്‍ അത് സത്യമാണെന്ന് വിശ്വസിക്കുമെന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പരാജയഭീതിയാണ് ഇതിലൂടെ വെളിപ്പെടുന്നത്. അവര്‍ മുഖം പുറത്തുകാട്ടാന്‍ പോലും ഭയപ്പെടുകയാണെന്നും ശബാന അസ്മി പറഞ്ഞു.
Next Story
RELATED STORIES
ലഖ്നോ ലക്ഷ്മണ്പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTഇക്കണോമിക് ഒഫന്സസ് വിങ് ബുധനാഴ്ച നിലവില് വരും
17 May 2022 12:54 PM GMTകൊച്ചിമെട്രോ: വടക്കേകോട്ടയില് ഒരുങ്ങുന്നത് ബൃഹത്തായ സ്റ്റേഷന്
17 May 2022 12:28 PM GMTമതസാമുദായിക സൗഹാര്ദം കാലഘട്ടത്തിന്റെ ആവശ്യകത: സീറോമലബാര് സഭ
17 May 2022 12:18 PM GMTഗ്യാന്വാപി മസ്ജിദ് കേസ്: നമസ്കാരം മുടങ്ങരുതെന്ന് കോടതി
17 May 2022 12:18 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന് പിടിയില്
17 May 2022 12:08 PM GMT