വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നു മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ കമ്മീഷന്റെ ഉത്തരവാദിത്ത്വമാണ്. ജനവിധി പരിശുദ്ധമാണ്. അത് സംശയത്തിന് അതീതമാവണം. സംശയത്തിന് ഇട നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അഭ്യൂഹങ്ങള്‍ നീക്കാന്‍ കമീഷന്‍ ഇടപെടണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
മികച്ച രീതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചു നേരത്തെ പ്രണബ് മുഖര്‍ജി രംഗത്തെത്തിയിരുന്നു. ഇതിനു തൊട്ടുടനെയാണ് വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ രാഷ്ട്രപതി രംഗത്തെത്തിയത്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും സംബന്ധിച്ചു രാജ്യമൊട്ടാകെ ആശങ്ക ഉയര്‍ന്ന സമയത്താണ് പ്രണബ് മുഖര്‍ജിയുടെ പരാമര്‍ശമെന്നതു ശ്രദ്ധേയമാണ്.
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT