You Searched For "evm"

വോട്ടിങ് യന്ത്രത്തിനെതിരേ ഒറ്റയാള്‍ സമരവുമായി ദില്ലണ്‍; നടന്നു തീര്‍ത്തത് 6,500 കിലോമീറ്റര്‍

30 Nov 2019 7:59 AM GMT
'തന്റെ കാംപയിനെതിരേ ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പലപ്പോഴും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 100 ല്‍ വിളിക്കേണ്ടി വന്നിട്ടുണ്ട്.' ദില്ലന്‍ പറഞ്ഞു.

ഇവിഎമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍: അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

20 Nov 2019 5:59 AM GMT
542 നിയോജകമണ്ഡലങ്ങളില്‍ 347 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ട്. ഒരുവോട്ട് മുതല്‍ 1,01,323 വോട്ടുകളുടെ വ്യത്യാസമാണുള്ളത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യം; കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുന്നു

23 Oct 2019 1:34 PM GMT
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും വിവിപാറ്റിലും തിരിമറി നടത്തി ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു.

ഏത് സ്ഥാനാര്‍ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനില്‍ കൃത്രിമം കണ്ടെത്തി

22 Oct 2019 6:40 PM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

നാല് മാസത്തിനു ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് വിവരം പ്രസിദ്ധീകരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

29 Sep 2019 5:56 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ വോട്ട് വിവരം നാല് മാസത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചില്ല....

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിഞ്ഞു; 99 ശതമാനം വോട്ടിങ് യന്ത്രങ്ങളും കൈകാര്യം ചെയ്തത് സ്വകാര്യ എന്‍ജിനീയര്‍മാര്‍

11 Sep 2019 6:52 AM GMT
വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു എന്ന് മാത്രമല്ല അംഗീകാരമില്ലാത്ത കമ്പനികയിലെ എന്‍ജിനീയര്‍മാരാണ് നിര്‍ണായകമായ വോട്ടിങ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ നിര്‍വഹിച്ചിരുന്നത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

26 July 2019 6:54 AM GMT
ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

വിവിപാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

22 July 2019 3:42 PM GMT
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതിന്റെ വിവരങ്ങല്‍ തേടിയാണ് ദ്വി ക്വിന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍, വിവിപാറ്റ് വിവരങ്ങള്‍ തങ്ങളുടെ കൈയിലില്ലെന്ന മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.

ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരണം -പ്രക്ഷോഭം തുടങ്ങുമെന്ന് മമത

14 Jun 2019 2:37 PM GMT
എങ്ങിനേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ വിജയിക്കുമെന്നും ബംഗാളില്‍ 23 സീറ്റില്‍ വജയിക്കുമെന്നും ബിജെപിക്ക് പ്രവചിക്കാനായത്?. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്താണ് ബിജെപി വിജയം ഉറപ്പാക്കിയതെന്ന് മമത ആരോപിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ എവിടെയൊക്കെ സഞ്ചരിച്ചു; ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

8 Jun 2019 10:08 AM GMT
വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടു പോവുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണമെന്നും ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇസിഐ നിര്‍ദേശിച്ചിരുന്നു.

വോട്ടിങ് മെഷീന്‍ പൊരുത്തക്കേട്: തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ

2 Jun 2019 9:07 AM GMT
ദേശീയ മാധ്യമങ്ങളുള്‍പ്പടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച ഗുരുതരമായ അവിശ്വാസമുണ്ടായിരിക്കുകയാണ്.

വോട്ടുകളിലെ അന്തരം: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

2 Jun 2019 12:56 AM GMT
കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും.

ഇവിഎം സർക്കാർ ഞങ്ങൾക്ക് വേണ്ട സത്യപ്രതിജ്ഞ ദിനത്തിൽ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

29 May 2019 7:46 AM GMT
മോദി സർക്കാരിൻറെ സത്യപ്രതിജ്ഞാ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. ഇവിഎം വിരോധി രാഷ്ട്രീയ ജൻ ആന്തോളൻ എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇവിഎം കടത്തുന്നത് പിടിക്കപ്പെട്ട യുപിയിലും ബിഹാറിലും വോട്ടെണ്ണലില്‍ ഗുരുതര പിഴവുകള്‍

29 May 2019 5:37 AM GMT
ഉത്തര്‍പ്രദേശിലും ബിഹാറിലും ഇവിഎമ്മുകള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കൊണ്ടുള്ള വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ദുരൂഹത അവസാനിക്കുന്നതിന് മുമ്പാണ് വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പുറത്തുവന്നിരിക്കുന്നത്.

ഇവിഎം തിരിമറി: സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് 'കാവലൊരുക്കി' പ്രതിപക്ഷ പാര്‍ട്ടികള്‍

22 May 2019 5:44 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപാല്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ദ്വിഗ് വിജയ് സിങും അദ്ദേഹത്തിന്റെ ഭാര്യയും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് കാവലിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഇന്നലെ രാത്രി സന്ദര്‍ശിച്ചു.

വിവിപാറ്റ് ആദ്യം എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും

22 May 2019 1:28 AM GMT
വിവിപാറ്റില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി

21 May 2019 3:48 PM GMT
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നു മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വോട്ടിങ്...

വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുത്തത് ബിജെപി സഖ്യകക്ഷി

21 May 2019 12:15 PM GMT
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കുറുങ് കുമി ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുത്തത്...

സുരക്ഷയില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

21 May 2019 9:10 AM GMT
യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ലോറിയിലും ഓട്ടോയിലും വോട്ടിങ് യന്ത്രങ്ങള്‍; വീഡിയോകള്‍ വൈറലാവുന്നു

21 May 2019 8:55 AM GMT
രാഷ്ട്രീയമായി നിര്‍ണായക ശക്തികേന്ദ്രമാവുന്ന ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ചന്ദൗലി, ദോമരിയാഗഞ്ച്, ഝാന്‍സി എന്നിവിടങ്ങളിലാണ് ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ന്നത്. ഇതിന്റെ വീഡിയോകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബീഹാറിലും ഒരു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടി

20 May 2019 5:45 PM GMT
പട്‌ന: ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ് റൂമിനടുത്തുനിന്ന് ഒരു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടിയതിനു പിന്നാലെ ബീഹാറിലും ഒരു ലോഡ് വോട്ടിങ്...

20 ലക്ഷം ഇവിഎമ്മുകള്‍ കാണാതായെന്ന മാധ്യമ റിപോര്‍ട്ട് തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 May 2019 4:52 AM GMT
വിവിധപൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് ദേശീയ മാധ്യമമായ ഫ്രണ്ട് ലൈന്‍ ഇത്തരമൊരു വാര്‍ത്ത ചമച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു.

ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍

8 May 2019 1:37 AM GMT
കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ നല്‍കിയ യന്ത്രങ്ങളാണ് സെക്ടര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍; സെക്ടറല്‍ ഓഫിസര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

7 May 2019 5:10 AM GMT
അഞ്ച് വോട്ടിങ് യന്ത്രങ്ങളാണ് ഹോട്ടല്‍ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂനിറ്റ്, രണ്ട് വിവി പാറ്റ് യന്ത്രം, ഒരു കണ്‍ട്രോള്‍ യൂനിറ്റ് എന്നിവയാണ് കണ്ടെത്തിയത്. സെക്ടറല്‍ ഓഫിസര്‍ അവ്‌ദേഷ് കുമാറിന്റെ പക്കല്‍നിന്നാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തതെന്ന് ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ ഘോഷ് അറിയിച്ചു.

അഞ്ചാംഘട്ട വോട്ടെടുപ്പിലും വോട്ടിങ് യന്ത്രത്തില്‍ തകരാറുകള്‍; പോളിങ് 10 ശതമാനം കടന്നു

6 May 2019 6:19 AM GMT
കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും ഉള്‍പ്പെടെ പോളിങ് യന്ത്രങ്ങള്‍ തകരാറിലായതായി റിപോര്‍ട്ടുണ്ട്.

യുപി: കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തിയത് ബസ് സ്റ്റാന്റില്‍ നിന്ന്

1 May 2019 2:30 AM GMT
മഹോബ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടിത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ വോട്ടിങ് യന്ത്രം ബസ് സ്റ്റാന്റില്‍ നിന്നും കണ്ടെത്തി. മഹോബ...

നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ രണ്ടിടത്ത് യന്ത്രം പണിമുടക്കി

29 April 2019 2:47 AM GMT
പശ്ചിമബംഗാളിലെ ബോല്‍പൂര്‍ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിനു തകരാറുണ്ടായത്

ഇവിഎം സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ വാതിലിന് കേട്പാട്; പ്രതി തത്തയെന്ന് അധികൃതര്‍

26 April 2019 3:54 PM GMT
ബദാവുന്‍ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവാണ് പരാതിക്കാരന്‍. എന്നാല്‍, ആരോപണം നിഷേധിച്ച അധികൃതര്‍ സംഭവത്തിലെ പ്രതി ഒരു തത്തയാണെന്ന് വിശദീകരിച്ചു.

കള്ളവോട്ടെന്ന് ആരോപണം: കണ്ണൂരിലെ ബൂത്തില്‍ സംഘര്‍ഷം; അടിപിടിയില്‍ ഇവിഎം താഴെവീണ് പൊട്ടി

23 April 2019 1:13 PM GMT
തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതിനിടെയാണ് വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. ഇതോടെ ബൂത്തിലെ വോട്ടിങ്ങ് നിര്‍ത്തിവെച്ചു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ല; നിലപാട് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

15 April 2019 2:22 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ എന്‍ഡി ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്

14 April 2019 10:02 AM GMT
വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി തീരുമാനം തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ആദ്യഘട്ട വോട്ടെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ പരക്കെ പണിമുടക്കി; ഏതില്‍ ഞെക്കിയാലും താമര

12 April 2019 7:12 AM GMT
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ബിഹാര്‍, അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി.
Share it
Top