Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറ് ശതമാനം പൊരുത്തമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറ് ശതമാനം പൊരുത്തമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറു ശതമാനവും പൊരുത്തമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറു ശതമാനം പൊരുത്തമുണ്ട്. തിരഞ്ഞെടുപ്പ് കൃത്യവും ആധികാരികവുമാണെന്നാണ് ഇതിനര്‍ത്ഥം. ഇത്തവണത്തെ ഫലം മുന്‍കാലത്തെ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ ആധികാരികത തെളിയിക്കുന്നു- കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.

1989ലാണ് രാജ്യത്ത് ഇവിഎം വികസിപ്പിച്ചെടുത്തത്. 2019ല്‍ രാജ്യവ്യാപകമായി വിവിപാറ്റും ഉപയോഗപ്പെടുത്തി. 2014ല്‍ എട്ട് നിയോജകമണ്ഡലങ്ങളിലാണ് വിവിപാറ്റ് ഉപയോഗപ്പെടുത്തിയത്.

1,492 വിവിപാറ്റുകളാണ് ബംഗാളില്‍ ഉപയോഗിച്ചത്. തമിഴ്‌നാട് 1,183, കേരളം 728, അസം 647, 156 പോണ്ടിച്ചേരി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.

ഓരോ പാര്‍ലമെന്ററി നിയോജകമണ്ഡലങ്ങളിലും അഞ്ച് വീതം ഇവിഎമ്മുകളിലെ വിവിപാറ്റ് മെഷീന്‍ നേരിട്ട് എണ്ണണമെന്ന് സുപ്രികോടതിയുടെ ഉത്തരവുണ്ട്. 2019ലാണ് ഈ നിബന്ധനനിലവില്‍ വന്നത്.

21 പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2021 തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവിപാറ്റും ഇവിഎമ്മും തമ്മില്‍ പൊരുത്തമുണ്ടോ എന്ന് നോക്കണമെന്ന് മമതയും കമ്മീഷന് എഴുതിയിരുന്നു.

Next Story

RELATED STORIES

Share it