Sub Lead

വാരാണസിയില്‍ വോട്ടിങ് മെഷീനുകള്‍ കടത്തിക്കൊണ്ട് പോയി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

വാരാണസിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. 2017ല്‍ 50ഓളം സീറ്റുകളില്‍ ബിജെപിയുടെ വിജയമാര്‍ജിന്‍ 5000ത്തില്‍ താഴെ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാരാണസിയില്‍ വോട്ടിങ് മെഷീനുകള്‍ കടത്തിക്കൊണ്ട് പോയി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്
X

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഭരണകക്ഷിയായ ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വാരാണസിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. 2017ല്‍ 50ഓളം സീറ്റുകളില്‍ ബിജെപിയുടെ വിജയമാര്‍ജിന്‍ 5000ത്തില്‍ താഴെ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാരാണസിയില്‍ ഇവിഎം പിടിച്ചെന്ന വാര്‍ത്ത യുപിയിലെ എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാര്‍ഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും നടന്നിരിക്കുന്നത് മോഷണമാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകള്‍ ബിജെപി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാന്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാനും ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലെ ട്രക്കിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വോട്ടിങിന് ഉപയോഗിക്കുന്നവയല്ലെന്നും അവ 'ഹാന്‍ഡ്ഓണ്‍ പരിശീലനത്തിന്' ഉപയോഗിക്കുന്നതാണെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ അവകാശപ്പെട്ടു.

'ചില രാഷ്ട്രീയ പാര്‍ട്ടികള്‍' കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ 'എല്ലാം സിആര്‍പിഎഫിന്റെ കൈവശമുള്ള സ്‌ട്രോംഗ് റൂമില്‍ അടച്ചിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നിരീക്ഷിക്കുന് സിസിടിവി ദൃശ്യങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ആളുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

മാണ്ഡി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌റ്റോറേജ് ഏരിയയില്‍ നിന്ന് ഒരു പ്രാദേശിക കോളജിലേക്കാണ് ഇവിഎമ്മുകള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ വാദത്തെ അഖിലേഷ് യാദവ് ശക്തമായി എതിര്‍ത്തു.

'വാരാണസിയില്‍, ഞങ്ങള്‍ ഒരു ട്രക്ക് തടഞ്ഞു, രണ്ട് ട്രക്കുകള്‍ രക്ഷപ്പെട്ടു. സംശയാസ്പദമായ പ്രവര്‍ത്തനം ഇല്ലെങ്കില്‍, ഇവിഎമ്മുകളുള്ള രണ്ട് ട്രക്കുകള്‍ രക്ഷപ്പെട്ടത് എന്തിന്? സ്ഥാനാര്‍ത്ഥികളുടെ സമ്മതമില്ലാതെ നിങ്ങള്‍ക്ക് ഒരു ഇവിഎമ്മും എവിടെ നിന്നും കൊണ്ടുപോവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ച് 'ബിജെപി തോല്‍ക്കുന്നിടത്തെല്ലാം വോട്ടെണ്ണല്‍ മന്ദഗതിയിലാകണം' എന്ന് പറയുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it