ബിജെപി റാലിയില്‍ പങ്കെടുത്തവര്‍ക്കു പോലിസ് വാഹനത്തില്‍ ഭക്ഷണ വിതരണം; അന്വേഷണത്തിനു ഉത്തരവ്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു ഭക്ഷണം വിതരണം ചെയ്യാന്‍ പോലിസ് വാഹനം ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പങ്കെടുത്ത റാലിയിലായിരുന്നു പോലിസ് വാഹനത്തിലുള്ള ഭക്ഷണ വിതരണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ആവശ്യമാണെങ്കില്‍ റാലിക്കിടയില്‍ നിന്നും ആളുകളെ സംരക്ഷിച്ചു കൊണ്ടുപോവുന്നതിനായുള്ളതാണ് ദൃശ്യങ്ങളില്‍ കാണുന്ന പോലിസ് വാഹനം. ഇത്തരമൊരു വാഹനം എങ്ങനെ ഭക്ഷണ വിതരണത്തിനുപയോഗിച്ചു എന്നതു അന്വേഷിക്കും. വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേയും അന്വേഷണമുണ്ടാവുമെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും കോണ്‍ഗ്രസ് നേതാവ് ഗുലാ അഹ്മദ് മിറും, നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഹസ്നൈന് മസൂദിയും ബിജെപി സ്ഥാനാര്‍ഥി സോഫി യൂസുഫുമാണ് അനന്തനാഗ് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT