Latest News

യുവനടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

യുവനടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍
X

കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പോലിസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പോലിസിന് ഉടന്‍ തന്നെ കൈമാറും.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുന്‍ എസ്‌ഐടിക്കുമാണ് നടി പരാതി നല്‍കിയത്. നടിയുടെ മൊഴി രണ്ടു ദിവസം മുന്‍പാണ് വനിതാ പോലിസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പോലിസ് കടന്നത്.

Next Story

RELATED STORIES

Share it