Latest News

'ബിഹാര്‍ കേരളത്തെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നു'; പൊന്നാനിയിലെ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ ആര്‍ജെഡി നേതാവ് തേജ്വസി യാദവ്

സാമൂഹ്യ സുരക്ഷയിലും വിദ്യാഭ്യാസത്തിലും കേരളം മാതൃകയാണെന്ന് തേജ്വസി യാദവ്

ബിഹാര്‍ കേരളത്തെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നു; പൊന്നാനിയിലെ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ ആര്‍ജെഡി നേതാവ് തേജ്വസി യാദവ്
X

മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ ആര്‍ജെഡി നേതാവ് തേജ്വസി യാദവ്. ബിഹാറും കേരളം പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്നും, കേരളം എന്നും ബിഹാറിന് മാര്‍ഗദര്‍ശനമാണെന്നും തേജ്വസി പറഞ്ഞു. എല്ലാവര്‍ക്കും കേരളത്തില്‍ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്നു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രളയവും കോവിഡും വന്നപ്പോള്‍ നടത്തിയ പ്രതിരോധങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. പിണറായി സര്‍കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധയില്ല. ആര്‍എസ്എസ് ഗുരുക്കന്മാര്‍ നിര്‍വചിച്ച പുസ്തകങ്ങളാണ് അവര്‍ക്കിന്ന് ഭരണഘടന. ആ പുസ്തകം നമ്മള്‍ക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.

Next Story

RELATED STORIES

Share it