India

'നിര്‍മലാജിയെ പ്രതിരോധിക്കാനയച്ച് 56 ഇഞ്ചുകാരന്‍ ഓടിപ്പോയി'; റഫാലില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

'പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തത്. 56 ഇഞ്ചുളള കാവല്‍ക്കാരന്‍ ഓടിയൊളിച്ച് സീതാരാമന്‍ ജി എനിക്ക് വേണ്ടി പ്രതിരോധിക്കണം എന്ന് പറഞ്ഞു. എനിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയില്ല, അത്‌കൊണ്ട് സഹായിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്,' രാഹുല്‍ ഗാന്ധി പരിഹസിച്ചു.

നിര്‍മലാജിയെ പ്രതിരോധിക്കാനയച്ച് 56 ഇഞ്ചുകാരന്‍ ഓടിപ്പോയി;  റഫാലില്‍ മോദിയെ പരിഹസിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ മറുപടി പറയാനാകാതെ മോദി ഓടിപ്പോയതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രതിരോധത്തിനായി പ്രധാനമന്ത്രി ഒരു സ്ത്രീയുടെ സഹായമാണ് തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. 'പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തത്. 56 ഇഞ്ചുളള കാവല്‍ക്കാരന്‍ ഓടിയൊളിച്ച് സീതാരാമന്‍ ജി എനിക്ക് വേണ്ടി പ്രതിരോധിക്കണം എന്ന് പറഞ്ഞു. എനിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയില്ല, അത്‌കൊണ്ട് സഹായിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്,' രാഹുല്‍ ഗാന്ധി പരിഹസിച്ചു.

അതേസമയം രാഹുലിന്റെ പരാമര്‍ശം രാജ്യത്തെ എല്ലാ സ്ത്രീകളേയും അവഹേളിക്കുന്നതാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'രണ്ടര മണിക്കൂറോളം ആ മഹിളയ്ക്ക് അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കാനായില്ല. ഞാന്‍ പ്രത്യക്ഷമായ ചോദ്യം ചോദിച്ചിട്ടും അവര്‍ക്ക് ഉത്തരമില്ല,' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. റഫാല്‍ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ 2.5 മണിക്കൂര്‍ പ്രസംഗത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

Next Story

RELATED STORIES

Share it