ഗുജറാത്തില്‍ പബ്ജി ഗെയിം നിരോധിച്ചു
ഗെയിമിനോടു അമിതാസക്തി പുലര്‍ത്തുന്നതു വിദ്യാര്‍ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഗെയിമിനു വിലക്കേര്‍പെടുത്തിയത്

അഹ്മദാബാദ്: ഓണ്‍ലൈന്‍ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് (പബ്ജി)നു ഗുജറാത്തില്‍ വിലക്ക്. ഗെയിമിനോടു അമിതാസക്തി പുലര്‍ത്തുന്നതു വിദ്യാര്‍ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഗെയിമിനു വിലക്കേര്‍പെടുത്തിയത്. സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദേശപ്രകാരമാണ് സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പ് ഗെയിം നിരോധിച്ചു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഗെയിം നിരോധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നു വിദ്യാഭ്യാസ ഉദ്യോഗസ്ഥരോടു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളെ വളരെ ദോഷകരമായി ബാധിക്കുന്ന പബ്ജി ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. കത്തു ലഭിച്ചതിനെ തുടര്‍ന്നാണ് ഗെയിമിനു വിലക്കേര്‍പെടുത്താന്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പിനോടു നിര്‍ദേശിച്ചതെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു. പബ്ജി ഗെയിമിനെതിരേ നേരത്തെയും കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മോശമാവുന്നതിനു പ്രധാനകാരണം പബ്ജി ഗെയിമാണെന്നും ഗെയിം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT