India

ആം ആദ്മിയില്‍ വീണ്ടും രാജി; പഞ്ചാബ് എംഎല്‍എ പാര്‍ട്ടിവിട്ടു

ഹെയ്തി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബെല്‍ദേവ് സിങ്ങാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചത്. പാര്‍ട്ടി അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്നും വ്യതിചലിച്ചു. ഹൃദയവേദനയോടുകൂടിയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിക്കുന്നതെന്ന് ബെല്‍ദേവ് സിങ് പ്രതികരിച്ചു.

ആം ആദ്മിയില്‍ വീണ്ടും രാജി; പഞ്ചാബ് എംഎല്‍എ പാര്‍ട്ടിവിട്ടു
X

അമൃത്സര്‍: പഞ്ചാബില്‍നിന്നുള്ള മറ്റൊരു പ്രമുഖ ആം ആദ്മി പാര്‍ട്ടി നേതാവുകൂടി പാര്‍ട്ടിവിട്ടു. ഹെയ്തി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബെല്‍ദേവ് സിങ്ങാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചത്. പാര്‍ട്ടി അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്നും വ്യതിചലിച്ചു. ഹൃദയവേദനയോടുകൂടിയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിക്കുന്നതെന്ന് ബെല്‍ദേവ് സിങ് പ്രതികരിച്ചു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് വരുന്നത്.

എന്നാല്‍, പരമ്പരാഗത അഴിമതി പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഗണത്തിലേക്ക് ആം ആദ്പി പാര്‍ട്ടിയും മാറിയെന്നതില്‍ ദു:ഖമുണ്ടെന്ന് രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ രാജിക്കത്ത് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിന് അയച്ചുനല്‍കി. കത്തില്‍ കേജരിവാളിന്റെ ഏകാധിപത്യപ്രവണതകളെയും തുറന്നുകാട്ടുന്നുണ്ട്. അടുത്തിടെ വിരമിച്ച സുക്പാല്‍ സിങ് ഖൈരയുടെ അടുത്ത അനുയായിയാണ് ബെല്‍ദേവ്. ജനുവരി ആദ്യമാണ് ഖൈര രാജിവച്ചത്.

Next Story

RELATED STORIES

Share it