India

അധികാരം മോദിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നൊബേല്‍ ജേതാവ്

അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണെന്ന് നോബെല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി.

അധികാരം മോദിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നൊബേല്‍ ജേതാവ്
X

ന്യൂഡല്‍ഹി: അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണെന്ന് നോബെല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. നോബേല്‍ സമ്മാനം ലഭിച്ചതിനു ശേഷം ആദ്യമായി ഇന്ത്യയില്‍ എത്തിയ അഭിജിത് ബാനര്‍ജി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അധികാര കേന്ദ്രീകരണത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കുള്ള കാരണമായി വിലയിരുത്തിയത്.

നോട്ടു നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതികളില്‍ വരുത്തിയ മാറ്റം ഉദ്ദേശിച്ച ഫലം ചെയ്യില്ല. കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധ്യതയില്ല. ആദായ നികുതികള്‍ കുറയ്ക്കുകയല്ല, മറിച്ച് ഡിമാന്റ് വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ പണം ലഭ്യമാക്കുകയാണു വേണ്ടത്. ഇതിന് പിഎം കിസാന്‍ പോലുള്ള പരിപാടികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബോധപൂര്‍വം താങ്ങുവിലയില്‍ കുറവുവരുത്തിയതാണ് ഗ്രാമീണ മേഖലകളില്‍ പണ ലഭ്യത കുറയാന്‍ കാരണം. നഗരങ്ങളിലെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമാകാത്തിതിനു കാരണം നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങളാണെന്ന് നൊബേല്‍ ജേതാവ് ചൂണ്ടിക്കാട്ടി. വരള്‍ച്ച പോലുള്ള സന്ദര്‍ഭങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്തുകൊണ്ടാണ് ഫലപ്രദമാകാതെ പോയതെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ അസ്വസ്ഥപെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് അനുകൂല സാമ്പത്തിക വിദഗ്ധനാണ് അഭിജിത്ത് ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വിമര്‍ശിച്ചിരുന്നു. പിയൂഷ് ഗോയല്‍ എന്റെ പ്രൊഫഷനലിസത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് അഭിജിത് പറഞ്ഞു. സാമ്പത്തികകാര്യത്തില്‍ എനിക്ക് പക്ഷപാതിത്വമില്ല. ബിജെപി ഭരിക്കുന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ഞങ്ങള്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പഠനകാലത്ത് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ സുഹൃത്തായിരുന്നുവെന്നും അഭിജിത് ബാനര്‍ജി വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it