കര്‍ണാടക: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്
വിശ്വാസവോട്ട് തേടുന്നതിനോടൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ആലോചിക്കുന്നുണ്ട്
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദള്‍ എസ് പ്രഖ്യാപിച്ചു. ജെഡിഎസ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എച്ച് ഡി ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയത്. ബിജെപിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നാണെന്നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതായി മുതിര്‍ന്ന നേതാവ് ജി ടി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ സ്വാഗതം ചെയ്ത ബിജെപി, ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാല്‍ പരിഗണിക്കമെന്നും വ്യക്തമാക്കിയിരുന്നു.
നാളെയാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസ വോട്ട് തേടുന്നത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നിനു വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണു കരുതുന്നത്. വിശ്വാസവോട്ട് തേടുന്നതിനോടൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ആലോചിക്കുന്നുണ്ട്.
RELATED STORIES
ഗ്യാന്വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTനാറ്റോയില് ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും;...
16 May 2022 6:22 PM GMTകുടുംബ വഴക്കിനിടെ മകന്റെ മര്ദ്ദനമേറ്റ് അച്ഛന് മരിച്ചു
16 May 2022 5:56 PM GMTതിരുവനന്തപുരത്ത് ട്രെയിന് തട്ടി റെയില്വേ ഉദ്യോഗസ്ഥന്റെ കാല് അറ്റു
16 May 2022 5:49 PM GMTനടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്; പിന്നാലെ...
16 May 2022 5:38 PM GMTചെല്ലാനം തീരമേഖല പൂര്ണ്ണമായും കടല് ഭിത്തി നിര്മ്മിച്ച്...
16 May 2022 5:30 PM GMT