നരേന്ദ്ര മോദിക്കും ബിജെപിക്കും ഗാന്ധി കുടുംബത്തോട് പകയെന്ന് രാഹുല്‍ ഗാന്ധി
നിങ്ങള്‍ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ നിര്‍ബന്ധമായും വിദ്വേഷം ഒഴിവാക്കണം. സ്‌നേഹം കൊണ്ടു പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭോപാല്‍: നരേന്ദ്ര മോദിക്കും ബിജെപിക്കും ഗാന്ധി കുടുംബത്തോട് പകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ തനിക്ക് അവരോട് വിദ്വേഷമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്നത് തുടരുമെന്നും വിദ്വേഷത്തെ സ്‌നേഹം കൊണ്ടു മാത്രമാണ് കീഴടക്കാന്‍ സാധിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഷുജല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഒരു ഭാഗത്ത് കോണ്‍ഗ്രസിന്റെിയും മറുഭാഗത്ത് ആര്‍എസ്എസ്സും ബിജെപിയും. രാജ്യത്ത് ബിജെപിയെ നീക്കുകയാണ് പ്രധാന കാര്യമെന്നും രാഹുല്‍ പറഞ്ഞു. പ്രചാരണവേളയില്‍ നരേന്ദ്ര മോദി വിദ്വേഷമാണ് പ്രസംഗിക്കുന്നത്. നിങ്ങള്‍ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ നിര്‍ബന്ധമായും വിദ്വേഷം ഒഴിവാക്കണം. സ്‌നേഹം കൊണ്ടു പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
RELATED STORIES
യുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTയുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം: അസിസ്റ്റന്റ്...
28 May 2022 5:54 PM GMT