രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ലെന്നു രാഹുല്‍ ഗാന്ധി
ഇന്നു നമ്മള്‍ ഐഐഎമ്മുകളെയും ഐഐടികളെയും കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദിന്റെ ശ്രമങ്ങളാണ് ഇവ രാജ്യത്തുണ്ടാവാന്‍ കാരണമെന്നതു നാം മറക്കരുതെന്നു രാഹുല്‍ പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി ന്യൂനപക്ഷങ്ങള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്നും എന്നാല്‍ ഇവരെ അവഗണിക്കുന്നതിനാണു പ്രധാനമന്ത്രി മോദിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എഐസിസി ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് ചെറുതല്ല. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദ്, സാരാഭായ്, കുര്യന്‍, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇന്നു നമ്മള്‍ ഐഐഎമ്മുകളെയും ഐഐടികളെയും കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ മൗലാനാ അബുല്‍ കലാം ആസാദിന്റെ ശ്രമങ്ങളാണ് ഇവ രാജ്യത്തുണ്ടാവാന്‍ കാരണമെന്നതു നാം മറക്കരുതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ വിഘടിപ്പിക്കുന്നതിനാണു മോദിയുടെ ശ്രമം. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നു രാജ്യത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും ഇതിനായി ബിജെപിയെ പരാജയപ്പെടുത്തല്‍ അത്യാവശ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMT