India

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: മൗലാന വലി റഹ്മാനി

വിവിധ അതിക്രമങ്ങല്‍ നേരിടുന്ന ജനവിഭാഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് വീണ്ടും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ നിരോധിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ആ പിന്തുണ ഇല്ലാതാക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യം.

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: മൗലാന വലി റഹ്മാനി
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രമുഖ പണ്ഡിതനും ഇമാറത്തെ ശരീഅ നേതാവുമായ മൗലാന മുഹമ്മദ് വലി റഹ്മാനി. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിരോധിച്ചതായാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. നേരത്തേ കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിവിധ അതിക്രമങ്ങല്‍ നേരിടുന്ന ജനവിഭാഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് വീണ്ടും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ നിരോധിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ആ പിന്തുണ ഇല്ലാതാക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മൗലാന വലി റഹ്മാനി പറഞ്ഞു. ഇത് ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള വര്‍ഗീയ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ് അധികാരം ദുരുപയോഗം ചെയ്ത് പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it