മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ പിതാവ് കൊന്ന് മൃതദേഹം നദിയിലെറിഞ്ഞു

ഭോപാല്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി. മൃതദേഹം പല കഷണങ്ങളാക്കി നദിയിലെറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ട്‌വ ജില്ലയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ അജ്‌നാല്‍ നദിയില്‍ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സക്താപൂര്‍ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്റെ മൃതദേഹമാണ് ഛിന്നഭിന്നമായി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ടയാള്‍ ത്രിലോക്ചന്ദ് എന്നയാളാണെന്ന് തിരിച്ചറിയുകയും ചെയ്തതായി പോലിസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു. 'കൊല്ലപ്പെട്ടയാള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച സക്താപൂര്‍ ഗ്രാമവാസിയായ ത്രിലോക്ചന്ദിനെ മോട്ടോര്‍ സൈക്കിളില്‍ അജ്‌നാല്‍ നദിയ്ക്ക് സമീപം കൊണ്ടുപോയി. തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിമുറിച്ച് പുഴയില്‍ തള്ളി'-സബ് ഡിവിഷനല്‍ ഓഫിസര്‍ ഓഫ് പോലിസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും കൊലനടത്തിയവരും ബന്ധുക്കളാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT